Garuda Mankind Publication പ്രമാദമായ ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന ഓഫീസർമാരിൽ ഒരാൾ നിഗൂഢസാഹചര്യത്തിൽ അതിക്രൂരമായി കൊല്ലപ്പെടുന്നു. ഒരുവശത്ത് കേരളത്തെ വിഴുങ്ങാൻ തയ്യാറെടുക്കുന്ന മയക്കുമരുന്ന് മാഫിയയുടെ വേരുകൾ. മറുവശത്ത് അധികാരത്തിൻ്റെ ഉന്നതങ്ങളിലെ കാണാക്കളികൾ. ഈ ചതിക്കുഴികൾക്കിടയിലേക്ക് ഒരു വേട്ടക്കാരനെത്തുമ്പോൾ കുറ്റാന്വേഷണം കേവലം തെളിവുകളിൽ അവസാനിക്കുന്നില്ല; അത് ചോര ചിതറുന്ന യുദ്ധക്കളങ്ങളിലേക്ക് നീളുന്നു. ബിനു പ്രസന്നൻ സൃഷ്ടിച്ച ഈ നോവൽ പ്രപഞ്ചം നിങ്ങളെ ശ്വാസം വിടാൻ പോലും അനുവദിക്കാത്ത വേഗതയിൽ സഞ്ചരിപ്പിക്കും. മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ ഒന്നുറപ്പിക്കാം. ഈ കളിയിൽ നിയമങ്ങളില്ല. വന്യമായ പ്രതികാരം മാത്രം. 'അവൻ വരുന്നത് നീതി നടപ്പാക്കാനല്ല. നീതി നിഷേധിച്ചവരെ ഇല്ലാതാക്കാനാണ്!'മലയാളിക്ക് പരിചിതമല്ലാത്ത ആക്ഷൻ അഡ്വഞ്ചർ സീരീസ്. ഗരുഡൻ പറന്നുയരുകയാണ്, ചോരയുടെ ഗന്ധമുള്ള പ്രതികാരത്തിൻ്റെ ആകാശത്തേക്ക്.അനുരാഗ് ഗോപിനാഥ്