റൈബോസോമിന്റെ അങ്ങേയറ്റം സങ്കീർണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണൻ പറയുന്നത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീൻ മെഷീൻ, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തിൽനിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുൻനിരയിൽ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു. വിവർത്തനം: ഡോ. മനോജ് ബ്രൈറ്റ്