ഒരു വിവാഹം പുറത്തുനിന്ന് കാണുന്നതുപോലെ സുതാര്യമാണോ? നിക്, എയ്മി-സാധാരണ ജീവിതം നയിക്കുന്ന ദമ്പതികൾ. എന്നാൽ അവരുടെ അഞ്ചാം വിവാഹവാർഷികദിനത്തിൽ എയ്മിയെ കാണാതാകുന്നു. മാധ്യമത്തിന്റെയും പോലീസിന്റെയും കണ്ണുകൾ നിക്കിലേക്ക് തിരിയുന്നു. എയ്മിയുടെ സുഹൃത്തുക്കൾ പുറത്തുകൊണ്ടുവരുന്ന സത്യങ്ങൾ, നിക്കിന്റെ കമ്പ്യൂട്ടറിൽനിന്ന് കണ്ടെത്തുന്ന രഹസ്യങ്ങൾ, ഫോൺകോളുകൾ… പ്രണയത്തിനും വിവാഹത്തിനും പിന്നിലെ ഇരുണ്ട സത്യങ്ങളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്ന ഒരു ത്രില്ലർ. വിവർത്തനം: ജോണി എം. എൽ.