ആത്മാവിന് അമൃതസ്‌പർശം നൽകുന്ന കവിതകളി ലൂടെ ഒരു കാലഘട്ടത്തെ കീഴടക്കിയ മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ കവിതയും ജീവിതവും അടയാള പ്പെടുത്തുന്ന പഠനഗ്രന്ഥം. ഈ ഗ്രന്ഥത്തിൻ്റെ ആദ്യഭാഗം കവിപരിചയമാണ്. തുടർന്ന് വായന. പുനർവായന. ഒറ്റക്കവിതാപഠന ങ്ങൾ. കവിയും വിമർശകരും. സ്‌മരണ എന്നിങ്ങനെ അഞ്ചുഭാഗങ്ങളായി സംവിധാനം ചെയ്‌തിരിക്കുന്നു. എൻ. വി. കൃഷ്‌ണവാരിയർ. എസ്. ഗുപ്‌തൻ നായർ. കേസരി ബാലകൃഷ്‌ണപിള്ള, എം. അച്യുതൻ. വൈലോപ്പിള്ളി. വിഷ്ണുനാരായണൻ നമ്പൂതിരി. കെ. പി. ശങ്കരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഇ.പി. രാ ജഗോപാലൻ, പ്രസന്നരാജൻ. ഡോ. എം. ലീലാവതി. എസ്. രാജശേഖരൻ. അകവൂർ നാരായണൻ. പി. നാരായണകുറുപ്പ് എം. എൻ. വിജയൻ. ഒ എൻ.വി.. ആഷാമേനോൻ തുടങ്ങിയവരാണ് ആദ്യത്തെ നാലു ഭാഗങ്ങളിൽ അണിനിരക്കുന്ന എഴുത്തുകാരിൽ ചിലർ. കവിയെ അടുത്തറിയാൻ ഭാഗ്യമുണ്ടായിരുന്ന കുടുംബത്തിനകത്തും പുറത്തുമുള്ള ചിലരുടെ സ്‌മരണകളാണ് സ്‌മരണ' എന്ന അഞ്ചാം ഭാഗത്തി ലുള്ളത്.