Gulmohar Peytha Ottayadippathakal Jofy John Mankind Publication ഇനി എൻ്റെ മൃതദേഹത്തിൻ്റെകൂടെ കുറച്ചുനേരം ഇരിക്കണം... നീ അവിടെയുണ്ടോ?എന്നുറക്കെ ചോദിക്കണം... ആകാശത്തെ തട്ടി ആ ശബ്ദംഅതേ ചോദ്യമായി തിരിച്ചുവരുന്നത് കേൾക്കണം... കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്നമഴയെ പോയി തൊട്ടിട്ട് വരണം...***മഴത്തുള്ളികൾ ഇറ്റുവീഴുന്ന ഗുൽമോഹർ പുഷങ്ങളെപോലെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ പതിഞ്ഞ ഓർമ്മകൾ. ഉള്ളിൻ്റെ ഇരുണ്ട ഉള്ളകങ്ങളിൽ പോലും എണ്ണ വറ്റാത്ത മൺചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിൻ്റെ വരികൾ. - എം. കെ. സുമാദേവി (എഴുത്തുകാരി)