1030 ചിങ്ങം 14, ചതയം നാൾ. അന്ന് ചെമ്പഴന്തി ഗ്രാമത്തിന്റെ ആത്മാവിലേക്ക് പിറന്നുവീണ കുഞ്ഞ് നാണുവായി... ശ്രീനാരായണഗുരുവായി മനുഷ്യരാശിയുടെ നിത്യചൈതന്യമായി... കാലത്തിന്റെ കാൽപെരുമാറ്റങ്ങളെ കാലെകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള വെളിച്ചത്തിന്റെ മനുഷ്യചിഹ്നമായ ഗുരുസ്വാമിയുടെ ജീവിതം നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും കഥകൂടിയാണ്. ഗുരുവിന്റെ ഇതിഹാസസമാനമായ ജീവിതത്തിന്റെ ആത്മസൗന്ദര്യത്തെ ആവാഹിക്കുന്ന ഉദാത്തമായ ഒരു നോവൽ