ഗുരുദേവന്റെ ചിന്ത, ഉപദേശങ്ങള്‍, പ്രസ്ഥാനങ്ങള്‍, ആശ്രമങ്ങള്‍, പ്രഭാഷണങ്ങള്‍, സന്ദേശങ്ങള്‍, ദിനചര്യ, സമാധിവിവരങ്ങള്‍, അനുശാസനങ്ങള്‍ എന്നിവയെ ഒറ്റയടിയില്‍ മനസ്സിലാക്കാന്‍ വഴിതെളിക്കുന്ന, അക്ഷരമാലാക്രമത്തില്‍ ക്രമീകരിച്ച വിജ്ഞാനസംഹിത. അക്ഷരമാലതന്നെ ഗുരുവിന്റെ ദര്‍ശനലോകത്തിലേക്കുള്ള ഒരു പ്രവേശനകവാടമായി മാറുന്നു. ഗുരുദേവനെ ആദ്യമായി പഠിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിജ്ഞാനകോശം. ശ്രീനാരായണഗുരുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും ക്രമബദ്ധവും സമഗ്രവുമായ വഴികാട്ടി. ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും ഒരുമിക്കുന്ന അപൂര്‍വ്വ റഫറന്‍സ് ഗ്രന്ഥം