ഈ പുസ്തകം ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ്. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ നിമ്‌നോന്നതികളിലൂടെയുള്ള പര്യടനത്തിന് അവസരമൊരുക്കുന്നു. പല യാത്രകളില്‍ നിന്നും സമാഹരിച്ചു ചേര്‍ത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്. ഇതിന്റെ ആയാസരഹിതവും അനൗപചാരികവുമായ അവതരണരീതി അസാധാരണവും, ശക്തിയുക്തവും, സ്വതന്ത്രവുമായ ധാരാളം ചോദ്യങ്ങള്‍ അനുവദിക്കുന്നുണ്ട്. അവയ്ക്കുള്ള സദ്ഗുരുവിന്റെ സാരഭൂതമായ മറുപടികള്‍ ബഹുമാനരഹിതവും വെല്ലുവിളി നിറഞ്ഞതും ധാരാളം ഉപാഖ്യാനങ്ങളും പുരാണകഥകളും അടങ്ങിയതും, അസ്വാസ്ഥ്യജനകമാംവണ്ണം ലക്ഷ്യത്തില്‍ ആഘാതമേല്‍പ്പിക്കുന്നവയുമാണ്. ഈ പുസ്തകം ഹിമാലയത്തെക്കുറിച്ചു മാത്രമുള്ളതല്ല, എന്നാല്‍ ഹിമാലയം ഇല്ലെങ്കില്‍ ഈ പുസ്തകം ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഈ പുസ്തകത്തിനു പശ്ചാത്തലമായും പ്രചോദനമായും മനോഭാവമായും ഉല്‍പ്രേക്ഷകമായും ഹിമാലയ പര്‍വതനിരകള്‍ ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. അവയില്ലാതെ ഇതിലെ ചില ചോദ്യങ്ങള്‍ ഒരിക്കലും ചോദിക്കപ്പെടുമായിരുന്നില്ല. ചോദ്യങ്ങളില്‍ ഹിമാലയത്തെക്കുറിച്ചു സ്പര്‍ശിച്ചുപോകുക മാത്രമാണു ചെയ്യുന്നതെങ്കിലും, അവ ഇതിന് ശക്തമായ അടിത്തറയായി നിലനില്‍ക്കുന്നു. അന്തിമമായി നോക്കുമ്പോള്‍ ഈ പുസ്തകത്തിന്റെ അടിസ്ഥാനശിലതന്നെ ഹിമാലയപര്‍വ്വത നിരകളാണെന്നു പറയാം.-വിവര്‍ത്തനം: കെ. രാമചന്ദ്രന്‍