Hindudharmaswaroopam Prof.K.K.Krishnan Namboothiri Kurukshethra Publication ഹൈന്ദവധർമ്മത്തെയും ഹൈന്ദവമതഗ്രന്ഥങ്ങളെയും കുറിച്ച് അഗാധമായ അവബോധം നേടിയിട്ടുള്ള പ്രൊഫ. കെ.കെ. കൃഷ്ണൻ നമ്പൂതിരി വിരചിച്ചിട്ടുള്ള ഹ്രസ്വമെങ്കിലും സാരസമ്പൂർണ്ണമായ ഗ്രന്ഥമാണ് ഹിന്ദുധർമ്മസ്വരൂപം. സനാതനധർമ്മത്തിൻ്റെ ആധാരശിലകളായായ ആഗമ -നിഗമസംഹിതകളെയും ബ്രാഹ്മണങ്ങളെയും ആരണ്യകങ്ങളെയും ഉപനിഷത്തുകളെയും ഭാരതീയശാസ്ത്രങ്ങളെയും ഹൈന്ദവാചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ചുള്ള അടിസ്ഥാനവിവരങ്ങളെല്ലാം ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു പുസ്‌തകം ഇതഃപര്യന്തം മലയാളത്തിൽ ഉദ്ഭവിച്ചിട്ടുണ്ടോ എന്നു സംശയമാണ്.