Hridayam Kothiparakunna Vibukal Dr.Adv.Sreelal Balan Mankind Publication വൈബുകൾക്ക് ഹൃദയമില്ല, തലച്ചോർ മാത്രമേയുള്ളൂ. വൈബുകൾ തരുന്ന സന്തോഷങ്ങൾക്ക് പുറകെ പറക്കുന്നവർ അറിയുന്നില്ല, അവർ വെളിച്ചത്തെ മോഹിച്ചുപോകുന്ന മഴപ്പാറ്റകളായി പരിണമിക്കുകയാണെന്ന്. ഞാൻ കാത്തിരിക്കുന്നു... എന്നെങ്കിലും നൂറു ശതമാനം വിശ്വാസവും കരുതലും സ്നേഹവുമായി. ആ പഴയ നീ തിരിച്ചുവരുന്ന ദിവസത്തിനായി... അത് 99.99% ആണേൽ പോലും നീ വരരുത്... അതുപോലും എനിക്ക് അപൂർണ്ണമാണ്. എന്റെ അക്ഷരങ്ങൾ ഒരു അർച്ചനയാണ്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ പോരാളിയുടെ വിജയത്തിനായുള്ള ആത്മബലി.