Hridayarogyam By Dr.Arif Ali Kolethekkat Mathrubhumi Books യാതൊരു ലക്ഷണങ്ങളുമില്ലാതെ നിശ്ശബ്ദമായി നമുക്കുള്ളില്‍ വളരുന്നതാണ് ഹൃദയാരോഗ്യത്തെ അപകടപ്പെടുത്തുന്ന ആരോഗ്യവ്യതിചലനങ്ങള്‍ എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പൊതുവേ വിളിക്കപ്പെടുന്ന അടിയന്തരരോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ അഥവാ, എത്ര സൗമ്യവും നിര്‍ദ്ദോഷവുമെന്നപോലെ അതു പ്രത്യക്ഷപ്പെടാം, എന്താണ് അതിന്റെ പുറകിലെ ശരീരശാസ്ത്രം, ഏതെല്ലാം പരിശോധനകളിലൂടെ അതുറപ്പിക്കാം, എന്താണ് അടിയന്തരചികിത്സാരീതികള്‍, എങ്ങനെയായിരിക്കണം അതിനു ശേഷമുള്ള ജീവിതം-ഇവയെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. ചില അദ്ധ്യായങ്ങളില്‍ ചോദ്യോത്തരരൂപത്തില്‍ വരുന്ന ഇത്തരം സംവാദങ്ങള്‍ സാധാരണക്കാരന് അസുഖത്തിന്റെ വിശദാംശങ്ങള്‍ കൃത്യമായി ഗ്രഹിക്കാനാവുംവിധമാണുതാനും.