കേരളത്തിൽ ഹൃദ്രോഗം വർധിച്ചുവരുന്നതിന് കാരണം, ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ് എന്നതാണ്. മിക്കവരും അപകടസൂചനകൾ കണ്ടില്ലെന്ന് നടിക്കുന്നു. ഹൃദ്രോഗം വന്നവർപോലും തുടർ ചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന നാം ആരോഗ്യകാര്യങ്ങളിൽ തീരെ ശ്രദ്ധാലുക്കളല്ല. അപായസൂചനകൾ അവഗണിക്കുന്നത്. ഒരു കുടുംബത്തിൻ്റെ നെടുംതൂണിനെയാവും കവർന്നെടുക്കുക. ഹൃദ്രോഗം വന്നവരെയും വരാൻ സാധ്യതയുള്ളവരെയും കുറേ ക്കാലമായി ചികിൽസിക്കുന്നവരാണ് ഞങ്ങൾ. ഹൃദയത്തെ ക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞതയുടെ ഇരുട്ട് നമ്മുടെ ഇടയിൽനിന്നും മാറ്റുവാനുള്ള ഒരു എളിയശ്രമ മാണ് ഈ പുസ്തകം. ഇതിലെ 144 പ്രൗഢലേഖനങ്ങൾ ഹൃദയ ത്തിൻ്റെ ഘടനയും പ്രവർത്തനവും മുതൽ വിവിധതരം ഹൃദ്രോ ഗങ്ങളും അവയുടെ ചികിത്സയും പ്രതിരോധവും വിശദമായി വിവരിക്കുന്നു. നിങ്ങൾക്കൊക്കെ സുപരിചിതരായ, ഹൃദ്രോഗ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ച, ഹൃദ്രോഗവിദഗ്ധരുടേ താണ് ഈ പുസ്തകത്തിലെ ഓരോ വാക്കുകളും. മുഖ്യ എഡിറ്റർ ഡോ. ഗീവർ സഖറിയ സഹ എഡിറ്റർമാർ ഡോ. സിബു മാത്യു, ഡോ. ജാബിർ എ., ഡോ. ജോർജ് കോശി എ., ഡോ. രാജേഷ് ജി. കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 68-ാം വാർഷികസമ്മേളനത്തിനോടനുബന്ധിച്ച് കേരളത്തിലെ സംഘാടകസമിതി പ്രസിദ്ധീകരിക്കുന്നത്