പാരമ്പര്യസിദ്ധമായ ഭാരതീയ ദർശനങ്ങൾക്ക് ഒരു ജന കീയാവതാരികയാണ് 'ഇന്ത്യൻ ഫിലോസഫി.' ലോകാ യതം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവെന്ന നിലയിൽ ഇന്ത്യൻ തത്ത്വശാസ്ത്രചരിത്രകാരന്മാരുടെ അന്താരാ ഷ്ടമണ്ഡലങ്ങളിൽ സുവിദിതനായ ദേവിപ്രസാദ് ചതോ പാധ്യായ സാധാരണക്കാർക്കുവേണ്ടി രചിച്ച ഗ്രന്ഥമാ ണിത്. വായനയ്ക്ക് എളുപ്പമുള്ളതും സാങ്കേതികമല്ലാ ത്തതും കഴിയുന്നത്ര ചുരുങ്ങിയതുമായ ഈ പുസ്‌തകം വിഷയവുമായി നേരത്തെ എന്തെങ്കിലും പരിചയമില്ലാ വർക്കു കൂടി ഭാരതീയദർശനങ്ങളെ മനസ്സിലാക്കു വാൻ വളരെ സഹായകരമാണ്