Ini Parakkam Neelakasham Kaathririkkunnu By Lisha Arappurayil Mankind Publication അതെ, ഇനി പറക്കാം! ചിറകുമുളയ്ക്കാൻ കുറച്ചൊന്നു വൈകിപ്പോകുന്നതാണ് നേരത്തെ ആകുന്നതിനേക്കാൾ നല്ലത്. എന്തുകൊണ്ടെന്ന് ലിഷ നമ്മോട് ഈ കൃതിയിൽ പറയുന്നു. ഇത് മനോഹരമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. അനുഭവങ്ങളുടെ നേരസ്ഥതകൊണ്ട് വളരെയേറെ ആസ്വാദ്യവുമാണ്. ഓരോ സാഹിത്യകൃതിയിൽ നിന്നും ഓരോ പുതിയ അനുഭവമാണ് നാം പ്രതീക്ഷിക്കുക. അതേസമയം പൊതുവായി തനതായ ഒരു സാഹിത്യ സംസ്കാരവും കാണും. ഇത് രണ്ടും ഈ കൃതിയിൽ ഒരുമിക്കുന്നു. വളരെ അടുത്തുനിന്ന് പറയുന്നപോലെയാണ് ഇതിലെ കഥനം. പതിഞ്ഞ സ്വരം, സ്നിഗ്ദ്ധമായ ഭാവം, സ്വാഭാവികമായ ലയം. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ.