ഇന്നിൻ്റെ സാധ്യതകളെ കാണാതെ ഇന്നലെകളിലെ നീറുന്ന ഓർമ്മകളിൽ ജീവിക്കുന്ന ആൻ്റുവിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്നതാണ് 'ഇനിയും' എന്ന നോവൽ. ജീവിതത്തിൽ ആൻ്റു കടന്നുപോകുന്ന പ്രണയത്തകർച്ചയും അയാളറിയാതെ വന്നെത്തുന്ന ജയിൽവാസവും അയാളുടെ സ്വത്വത്തെ തകർക്കുന്നു. സ്വയം ഉരുകി നീറി ഒടുവിൽ തിരിച്ചറിവിലേക്കെത്തുന്നു. ഒരു തിരിച്ചുവരവിന് തനിക്ക് കഴിയുമെന്ന പ്രതീക്ഷയിൽ അയാൾ കാത്തിരിക്കുന്നു.