ഒരേ മാളത്തിൽ നിന്നും രണ്ടുതവണ വിഷമേൽക്കില്ലന്നാരു പറഞ്ഞു. പ്രണയത്തിൻ്റെ കാര്യത്തിൽ എല്ലാം കല്ലുവെച്ച നുണകളാണ്. ഒന്നല്ല പലതവണ വിഷം തീണ്ടിയാലും മനുഷ്യൻ വീണ്ടും അതേ മാളത്തിലേക്ക് കയറിച്ചെല്ലുന്നു. അതുവഴി ജീവിതത്തിന്റെ പൂർണ്ണത തേടുന്നു. ദിവസങ്ങളുടെ നിറഭേദങ്ങളെ അനുകൂലമാക്കാൻ പ്രണയത്തിൻറെ താഴ്‌വാരങ്ങളിലൂടെയുള്ള ആത്മാവിന്റെ സഞ്ചാരമാണിവിടെ, പ്രായമോ കാലമോ ഇല്ലാതെ പരമമായ ആനന്ദം തേടിക്കൊണ്ട്, മനുഷ്യ ഹൃദയത്തിന് നിത്യശാന്തിയിലെത്താൻ പ്രണയം അനിവാര്യമായിരിക്കും. അതുകൊണ്ടാണ് റൂമി പറഞ്ഞത് "പേരും പെരുമയും ഉപേക്ഷിച്ച് നിങ്ങൾ പ്രണയത്തിന് കീഴടങ്ങു എന്ന്".