"മൂന്നുതരം കവിതകൾ ഈ സമാഹാരത്തിലുണ്ട്. ഭാഷയുടെയും തന്മയുടെയുമൊക്കെ പ്രശ്നങ്ങൾ അനുഭവിപ്പിക്കുന്നതുമായ ദീർഘകവിതകൾ, ഒറ്റക്കാഴ്ച അവതരിപ്പിക്കുന്ന ചെറുരചനകൾ, വിവേകവും തിരിച്ചറിവും ചിലപ്പോൾ നേരിയ അത്ഭുതവുമൊക്കെത്തരുന്ന മിന്നായം പോലെയുള്ള മുക്തകപ്രായമായ കവിതകൾ. കാഴ്ചകൾ കല്പനയിലേക്ക് നയിക്കുന്ന പാറ്റേൺ ഇവയിൽ പലതിലുമുണ്ട്. അവതാരിക :എൻ. അജയകുമാർ."