ഇറ്റാലിയൻ എഴുത്തുകാരനായ അൻ്റോണിയോ ടബൂച്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഇനിയുള്ള കാലം എഴുത്തുകാർ ഏറ്റവും കൂടുതൽ സത്തെടുക്കുക ഇരുളിൽ നിന്നായിരിക്കാമെന്ന്. ഒരു ക്രിസ്തീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിയ്ക്കുന്ന ഈ നോവൽ പലയിടത്തും ഉള്ളുകൊണ്ട് വെണ്മ വെന്തവനെയും വെണ്മ കൊണ്ട് ഉള്ള കൊന്നവനെയും വേർതിരിച്ചു നിർത്തി വിചാരണ ചെയ്യുന്നുണ്ട്. കുരിശിലേറ്റപ്പെട്ട സ്നേഹത്തിൻ്റെ ചുറ്റും വീണ്ടും മുൾവേലി കെട്ടുന്നിടത്തുനിന്നും പനീർപ്പൂക്കളിലേയ്‌ക്കൊരു ആരോഹണം എഴുത്തുകാരൻ നടത്തുന്ന ഒരു മൂഹൂർത്തമുണ്ട്, എന്നിലെ വായനക്കാരിയെ വല്ലാതെ ആനന്ദിപ്പിച്ച ഒന്ന്