ജി.ആര്‍ ഇന്ദുഗോപന്‍ മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്‌വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.