Isanta By Elavoor Sreekumar Dc Books ഭരണകൂടം ജനങ്ങളെ കൈവിട്ടു തുടങ്ങുന്നതിനേക്കാൾ വലിയ ദുരന്തമെന്താണ്? നീതിയുടെ ഭാഷ സംസാരിക്കുകയും നിയമത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തുകൊണ്ട് ഭരണകൂടങ്ങൾ എങ്ങനെയാണ് ഇരകളെ സൃഷ്ടിക്കുന്നത് എന്നതിൻ്റെ രാഷ്ട്രീയ വിചാരണയാണ് ഇസാന്റ. മനുഷ്യചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന അധികാരത്തിൻ്റെയും പ്രതിരോധത്തിൻ്റെയും രൂപകമാണീ നോവൽ. ഇസാന്റ് ഒരു രാഷ്ട്രത്തിൻ്റെ കഥയല്ല, അനുസ്യൂതമായിതുടരുന്ന മനുഷ്യാവസ്ഥയുടെ ചരിത്രമാണ്.എത്ര അപകടകരമായ കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് ഓർമിപ്പിക്കുന്ന ഈ നോവലിൽ തെളിയുന്നത് വർത്തമാനകാലത്തിന്റെ ഹൃദയരേഖയാണ്.