Jaivarashtreeyavum Janasnchayavum B.Rajeevan Silence Publication ആഗോള മുതലാളിത്തത്തിൻ്റെ കാലത്ത് ലോകം ഒരു ആഗോള ഫാക്ടറി ആയി മാറുമ്പോൾ, അങ്ങനെ ജീവിതവും അധ്വാനവും തമ്മിൽ അന്തരം ഇല്ലാതാവുമ്പോൾ മനുഷ്യജീവിതമൊന്നാകെ നേരിട്ട് ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നു. ഇങ്ങനെ ജീവിതത്തിന്റെ ശക്തികൾ നേരിട്ട് രാഷ്ട്രീയശക്തികളായി മാറുന്നതിനെയാണ് ജൈ വരാഷ്ട്രീയം (bio-politics) എന്നു പറയുന്നത്. മതങ്ങളും പഴയ രാഷ്ട്രീയപ്പാർട്ടികളും അടക്കമുള്ള ബാഹ്യശക്തി കൾക്കൊന്നും പിടികൂടാനാകാത്ത ജീവിതാന്തഃസ്ഥിതമായ (im-manent) ഈ ജൈവരാഷ്ട്രീയ ശക്തിയുടെ വിധ്വംസകമായ (sub-versive) കർതൃത്വരൂപമാണ് 'ജനസഞ്ചയം' (Multitude), അത് കേ വലം 'ആൾക്കൂട്ട'മോ പൗര'ജനാവലി'യോ അല്ല. അതിനപ്പുറം പഴയ ലിബറൽ വ്യക്തി/സമൂഹ വൈരുദ്ധ്യത്തെ മറികടന്ന് പര സ്പരം സംക്രമിക്കുന്ന ഭിന്നതകളുടെ സംഘാത (Assemblage) മാണത്. ഈ പുതിയ വിപ്ലവരാഷ്ട്രീയ പ്രതിഭാസത്തിൻ്റെ