പാറ്റകൾ എന്ന് പരിഹസിക്കപ്പെട്ടവർ പൂമ്പാറ്റകളായി. ജന്തർ മന്തറിനെ അവർ പ്രതിഷേധത്തിൻ്റെ മലർവാടിയാക്കി. നിശബ്ദ രാക്കാൻ ശ്രമിച്ചവരുടെ മുന്നിൽ അവർ നിശബ്ദരായില്ല. അട യ്ക്കപ്പെട്ട ജന്തർ മന്തറിനു പകരം രാജ്യമെങ്ങും അനേകം ജന്തർ മന്തറുകൾ തുറക്കപ്പെട്ടു. ജന്തർ മന്തർ പ്രതിരോധത്തി ന്റെ പ്രതീകമായി. ഇന്ത്യയുടെ ടിയനൻമിൻ സ്ക്വയറാക്കി ജന്തർ മന്തറിനെ മാറ്റാൻ ഭരണകൂടത്തിൻ്റെ ശ്രമമുണ്ടായി. എന്നാൽ യുവതയുടെ അടങ്ങാത്ത ക്ഷോഭത്തിൻ്റെയും നിലയ്ക്കാത്ത പ്രക്ഷോഭത്തിന്റെയും പാതയിൽ പാരസമൂഹം ഒന്നിച്ചണിനിര ന്നപ്പോൾ ആ ശ്രമവും വിഫലമായി.... ലോകമെങ്ങും നടന്ന നടന്നുകൊണ്ടിരിക്കുന്ന യുവതിയുടെ പ്രതിഷേധം ചരിത്രമാകുന്ന ആവേശകരമായ അനുഭവമാണ് ഈ പുസ്തകത്തിൽ സെബാസ്റ്റ്യൻ പോൾ വിവരിക്കുന്നത്. ജന്തർ മന്തർ പ്രക്ഷോഭത്തെക്കുറിച്ച് മലയാളത്തിൽ ആദ്യത്തെ പുസ്തകം, ഒരു പക്ഷേ ഇന്ത്യയിൽ ആദ്യത്തേത്. സെബാസ്റ്റ്യൻ പോളിൻ്റെ ഇരുപത്തിയഞ്ചാമത്തെ പുസ്തകമാണിത്. ജന്തർ മന്തർ പ്രതിരോധത്തിൻ്റെ വസന്തം സെബാസ്റ്റ്യൻ പോൾ ജന്തർ മന്തർ പ്രതിരോധത്തിന്റെ വസന്തം സെബാസ്റ്റ്യൻ പോൾ