Jayichavarum Thottavarum K Sachidanandan Mathrubhumi Books പെസ്സോവയെപ്പോലെ ഞാനും ജീവിതത്തിന്റെ നാലു ഋതുക്കളില്‍ നാലു പേരുകളിലെങ്കിലും എഴുതേണ്ടിയിരുന്നു എങ്കില്‍ ചിലതെങ്കിലും എന്റേതല്ലെന്നു പറയാമായിരുന്നു. ഗ്രീഷ്മത്തിലോ ശരത്കാലത്തോ എഴുതിയത്, വരണ്ടുണങ്ങിയവ, ഇലകള്‍ കൊഴിഞ്ഞവ, എങ്കില്‍ ഞാന്‍ വര്‍ഷത്തില്‍ പെയ്യുകയും വസന്തത്തില്‍ പൂക്കുകയും ചെയ്യുമായിരുന്നു… താഴ്ന്ന ഫ്രീക്വന്‍സിയില്‍ സംവദിക്കുന്ന പ്രകൃതിയുടെ ശബ്ദവും വര്‍ഗ്ഗീയഭ്രാന്തിന്റെ വാള്‍ത്തലമൂര്‍ച്ചകള്‍ തുടച്ചുകളഞ്ഞ ജീവിതങ്ങളുടെ മഹാമൗനവും അധികാരവെറിയുടെ യുദ്ധങ്ങളില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ നിലവിളികളും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ തേങ്ങലുകളും തുടച്ചുമാറ്റപ്പെട്ട കാടുകളുടെ മര്‍മ്മരങ്ങളുമെല്ലാമെല്ലാം പല വരികള്‍ക്കിടയില്‍നിന്നും കാതോര്‍ത്താല്‍ കേള്‍ക്കാനാവുന്ന കവിതകള്‍. എണ്‍പത്, പൂരവെയില്‍, പച്ചമുറി, ഇടവഴികള്‍, കുറ്റിപ്പുറം പാലം വീണ്ടും, ചാരു മജുംദാര്‍ സ്വര്‍ഗ്ഗത്തില്‍, ചോരയൊലിക്കുന്നവര്‍, കലണ്ടര്‍, സംഭാഷണം, ഓര്‍ക്കുക ഭൂമിയെ… തുടങ്ങി മുപ്പതു രചനകള്‍. സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന കവിതാസമാഹാരം