സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തി നായി അയാൾ കാത്തുനിന്നു അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനില്പ് ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കുവേണ്ടിയണ്. അതേ കത്തിരിപ്പിന്റെ കല്ക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്.