ആരെയും കൂസാത്ത സുന്ദരി. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയായ ചേച്ചി. അവള്‍ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവം കൊണ്ട് വ്യത്യസ്തധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് യുവതികളുടെ പ്രണയതീവ്രതയുടെ കഥ പറയുന്ന നോവല്‍. ജനപ്രിയ സാഹിത്യത്തിന്റെ നിര്‍വചനം ഈ നോവലില്‍ കാണാം. കോട്ടയത്തെ നാട്ടിന്‍പുറത്തു നടക്കുന്ന ഈ പ്രണയകഥ വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ പ്രണയനിലാവായി പടരും.