ശ്യാം സുധാകറിന്റെ കവിതാസമാഹാരത്തിന്റെ പേര് 'കടലിന്റെ കാവൽക്കാരൻ' എന്നാണ്. ഒരു സാന്നിദ്ധ്യത്തെയും ഒരു കർമ്മത്തെയും ഈ തലക്കെട്ട് കൂട്ടിയോജിപ്പിക്കുന്നുണ്ട്. കാവൽപോലെ പ്രധാനമാണ് ജലവും കാഴ്ചയും. അവ ഈ കവിതകളുടെ ആഴവും പരപ്പുമാണ്. കാണി-കാണൽ-കാഴ്ച ഇവയിൽ നിന്നുണ്ടാകുന്ന ഓർമ്മകളുടെ, അനുഭവങ്ങളുടെ, ഭാവനകളുടെ ഇരമ്പലുകളാണവ. ചക്രവാളത്തിലേക്കു നേർക്കുനേർ തിരശ്ചീനമായി നീളുന്നവ, ആകാശപ്പരപ്പിലേക്ക് ഉയരുന്നവ, കടലിന്റെ ആഴങ്ങളിലേക്കുള്ളവ എന്നിങ്ങനെ ഭൂമി, സ്വർഗ്ഗം, പാതാളം തുടങ്ങിയ ഇഹപരലോകങ്ങളിലേക്കും പല തലങ്ങളിലൂടെയുള്ള പറക്കലുകളാണവ.'' പഠനം: സി.എസ്. വെങ്കിടേശ്വരൻ. മുചിരി, കടലിന്റെ കാവൽക്കാരൻ, വരാൽ പ്രകാശഗോപുരം, ബുദ്ധതാഴ‌്‌വര, നിഷ്‌കളങ്കമായ കൈകൾ, അസ്തമയം, മലയാളം, കടലോരത്ത്, പട്ടണത്തിൽ