Kadanakuthoohalam Susmesh Chandroth National Books മനുഷ്യനിസ്സഹായതകളെ ആത്മവിശകലനങ്ങളുടെ നിഴൽപ്പാടിലൂടെ കടത്തിവിടുന്ന സുസ്മേഷ് ചന്ദ്രോത്തിന്റെ കഥകൾ. വൈകാരികവും ബൗദ്ധികവുമായ സ്വത്വം നിലനിർ ത്തുമ്പോൾത്തന്നെ എഴുത്ത് സൗന്ദര്യപരവുമായിരിക്കണം എന്ന കാഴ്‌ചപ്പാട് ഈ കഥകളിലും പ്രകടമാണ്. കടവ് കടന്നു വരാത്ത മോഹങ്ങളുടെ വഞ്ചി കാത്തിരിക്കുന്നവരുടെ വ്യഥകൾ. മനുഷ്യൻ്റെ ജന്മദോഷം കണ്ടറിയാൻ വിധിക്കപ്പെട്ട ഗ്രഹങ്ങളുടെ പറ്റങ്ങൾപോലെ ക്ഷീരപഥത്തിൽ നിലയില്ലാതെ' ചുറ്റിക്കറങ്ങുന്ന കഥാപാത്രങ്ങളും ജീവിതസമസ്യകളും. ചിത്തശാന്തിയിലേക്കെത്താൻ എത്ര ഉൾക്കടലുകൾ താണ്ടിയാലാണ് എന്ന ആത്മീയബോദ്ധ്യത്തിലേക്ക് എത്തിക്കുന്ന മനോസഞ്ചാരങ്ങളാണ് ഓരോ കഥകളും, ഭ്രമാത്മകതയും ആഭിചാരസ്വഭാവവും അകനടത്തങ്ങളുടെ ആഴവുമുള്ള കനത്ത നിശ്ശബ്ദതകൾ കഥകളിൽ പതിഞ്ഞുകിടക്കുന്നു