അരമണിക്കൂർ നേരത്തെ ഇടതടവില്ലാത്ത ആക്രമണത്തിനുശേഷം അവശരായ ചെന്നായ്ക്കൾ നിരാശരായി പിൻവാങ്ങി. നാക്കുകൾ ചുഴന്നുകൊണ്ടു മാറിനിന്ന അവയുടെ ദംഷ്ട്രകൾ വെണ്ണിലാവിൽ ക്രൗര്യഭാവം കലർന്നു തിളങ്ങി. ചിലവ ശിരസ്സുയർത്തിയും ചെവിയോർത്തും കിടന്നു; ചിലവ ബക്കിനെത്തന്നെ നോക്കിനിന്നു-തട്ടിക്കൊണ്ടു പോകപ്പെട്ട ബക്ക് എന്ന പട്ടിയുടെ വികാരനിർഭരമായ കഥ.