ഇന്ത്യയുടെ ജനാധിപത്യചരിത്രത്തിലെ കറുത്ത അധ്യായമായാണ് 1975 - '77 കാലഘട്ടത്തില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അറിയപ്പെടുന്നത്. പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തില്‍ അതിനെതിരായ പ്രതിഷേധസ്വരങ്ങളും പ്രസ്ഥാനങ്ങളും എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവര്‍ത്തിച്ചുവെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹിക ചരിത്രപഠനത്തില്‍ ഒഴിവാക്കാനാകാത്ത ഗ്രന്ഥം. ഒപ്പംതന്നെ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന മട്ടിലുള്ള സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിലയിരുത്തലും നടത്തുന്നു