തലമുറകളിൽനിന്ന് തലമുറകളിലേക്ക് വരപ്രസാദംപോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത മനോഹരമായ കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്‌മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയ ചിത്രങ്ങളാകുന്നത്. ലളിതമായ ഭാഷയും ഹൃദ്യമായ ശൈലിയും ഈ പുരാണ കഥകൾക്ക് അപൂർവ ചാരുത നൽകുന്നു. ഒരിക്കലും വാടാത്ത ഈ കൽഹാര പുഷ്‌പങ്ങൾ മുതിർന്നവർ മാത്രമല്ല കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടും.