ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ തുടങ്ങിയ യാത്രയുടെ പൂർത്തീകരണമാണ് 'കല്ലറയും കാവൽക്കാരും' എന്ന ഹൊറർ റൊമാന്റിക് ത്രില്ലർ. ഭാവനയിൽ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയിൽ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തിൽ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തിൽ പടർന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവൽ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകൾക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവൽ.