“...തങ്ങളുടെ അമാനുഷികമെന്നുപോലും പറയാവുന്ന ശക്തിവിശേഷങ്ങൾകൊണ്ടും കീഴടക്കാൻ കഴിയാത്ത പ്രതികൂല സാഹചര്യ ങ്ങളിൽ, അറുത്തെറിയാൻ വയ്യാത്ത ആ ബന്ധനങ്ങളിൽപ്പെട്ടു ദുഃഖസാഗരം കുടിച്ചു തീർക്കുന്ന കാഴ്ച - അത്രയുമുണ്ടെങ്കിൽ മാത്രമേ ലക്ഷണമൊത്ത ഒരു ശോകനാടക മുണ്ടാവുകയുള്ളു. ‘ഉന്മീലനം ചെയ്യുന്ന സ്വർഗ്ഗങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുന്ന’ വാല്മീകിയെപ്പോലെ, ‘ജീവിതത്തിന്റെ നിഗൂഢമായ അന്തർധാരകളെ’ മനസ്സിലാക്കാൻ പ്രേക്ഷകനും വായനക്കാരനും അപ്പോൾ മാത്രമേ കഴിയുകയുള്ളു. ലക്ഷണമൊത്ത ഒരു ശോകനാടകം വാഗ്ദാനം ചെയ്യുന്ന ഈ അനുഭൂതി കാഞ്ചനസീത വായിക്കുന്നവർക്കും അഭിനയിച്ചുകാണുന്നവർക്കും ഏറിയകൂറും ലഭിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം.” -അയ്യപ്പപ്പണിക്കർ