മനുഷ്യശരീരത്തെ അങ്ങേയറ്റം ബഹുമാനിച്ചുമാത്രം ജോലിചെയ്യുന്ന നല്ലവരായ ഒരുപാട് ഡോക്ടർമാർ നമുക്ക് ചുറ്റുമുണ്ടെങ്കിലും ശരീരത്തെ കൊത്തിപ്പറിക്കുന്ന ചില കഴുകൻകണ്ണുകൾ ഇപ്പോഴും നമുക്കിടയിലുണ്ട്. സ്വന്തം ജീവനുവേണ്ടിയും നമ്മുടെ കൂടപ്പിറപ്പുകളുടെ ജീവനുവേണ്ടിയും ഡോക്ടർമാരോട് യുദ്ധം ചെയ്യുന്ന കാലം വരാതിരിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. എങ്കിലും ഒരു ഓർമ്മപ്പെടുത്തൽ എന്ന പോലെ നമ്മുടെ ശരീരം ആരുടെയും കളിപ്പാട്ടമായി മാറാതിരിക്കാൻ ഈ നോവൽ നിലകൊള്ളുന്നു.