കർണ്ണാടകസംഗീതത്തിന് വളരെയേറെ ആരാധകരും പഠിതാക്കളും ഉള്ള ഇക്കാലത്ത് സംഗീതകൃതികളെ സമഗ്രമായി മനസ്സിലാക്കാനുതകുന്ന ഒരു പുസ്‌തകത്തിൻ്റെ ആവശ്യകത വളരെ ന്യായമാണ്. പ്രായോഗിക പഠനത്തിന് സഹായകരമായ പ്രസിദ്ധീകരണങ്ങൾ വേണ്ടത്ര ലഭ്യമല്ലാ തിരുന്ന ഒരു സാഹചര്യത്തിലാണ് ശ്രീ. സുരേഷ് നാരായണൻ 'കർണ്ണാടക സംഗീതം' എന്നപേരിൽ സംഗീതത്തിൻ്റെ ആദ്യപാഠങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പുസ്‌തകം അവതരിപ്പിച്ചത്. ഇപ്പോൾ ഒട്ടേറെ കൃതികളുടെ സാഹിത്യം, പദാനുപദ അർത്ഥം, സാരാംശം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് 'കർണ്ണാടകസംഗീത കൃതികൾ' എന്ന പുസ്‌തകം തയ്യാറാക്കിയിരിക്കുകയാണ്. സംഗീത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അർത്ഥം അറിഞ്ഞുപാടാനും പഠിപ്പിക്കാനും ഈ പുസ്‌തകം വളരെയേറെ ഉപകാരപ്രദമായിരിക്കും എന്ന് നിസ്സംശയം പറയാം. പുസ്‌തകത്തോടൊപ്പം പ്രകാശനം ചെയ്യപ്പെട്ട പ്രസ്തുത കൃതികളടങ്ങിയ സി ഡികളിൽ ഞാനും കൃതികൾ ആലപിച്ചിട്ടുണ്ട്. ഈ സംരംഭത്തിൽ ശ്രീ സുരേഷ് നാരായണനെ സഹായിച്ച എല്ലാ വർക്കും അഭിനന്ദനമറിയിക്കുന്നതോടൊപ്പം അർത്ഥം, സാരാംശം എന്നിവ തയ്യാറാക്കുവാൻ പ്രയത്നിച്ച സർവ്വശ്രീ യജ്ഞേശ്വരശാസ്ത്രി, വിനോദ് കുമാർ, സദാശിവൻ, മോഹനൻ എന്നിവർക്കും ഇവയുടെ പരിശോധന പരിശേ നിർവ്വഹിച്ച ഡോ. വി എസ്. ശർമ്മയ്ക്കും ഞാൻ പ്രത്യേകം അനുമോദനമറിയിക്കുന്നു. ശ്രീ സുരേഷ് നാരായണൻ്റെ വളരെക്കാലത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായ ഈ പുസ്തകവും സി ഡി കളും കർണ്ണാടകസംഗീത ലോകത്തിന് ത്തിൻ്റെ ഈ സംരംഭത്തിന് ഞാൻ സർവ്വ വിജയങ്ങളും, മംഗളങ്ങളും ആശംസി ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹ ക്കുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ