Katha Veedu Usha Sudhakaran Logos Books വിടുതികളുടെയും വിട്ടുപോകലുകളുടെയും ഇടമാണ് വീട് ചിലപ്പോൾ. ഒരേ സമയം അത് ഏറ്റവും പ്രിയപ്പെട്ടതെന്ന തോന്നലിൽ വീട്ടുകാരുടെ ഹൃദയത്തിൽ കുടിയേറുകയും ഒട്ടും പ്രിയപ്പെട്ടതല്ല എന്ന തോന്നലിൽ വീട്ടുകാരിൽ വിടുതിയെക്കുറിച്ചുള്ള മോഹം ജനിപ്പിക്കുകയും ചെയ്തേക്കാം. സ്ഥലം, മാറ്റങ്ങൾ, വീട്, പൊറുതി - ഇതിൽ നിന്നൊന്നും മനുഷ്യർ ആത്യന്തികമായി മോചിതരുമല്ല. ലളിതവും ഋജുവുമായ ആഖ്യാനം, തനിക്ക് പരിചിതങ്ങളായ ചുറ്റുപാടുകളിൽ നിന്നും ജീവിതസന്ദർഭങ്ങളിൽ നിന്നും കഥാ തന്തുക്കൾ കണ്ടെത്തുന്നതിലുള്ള ശ്രദ്ധ, ഏതു കെട്ട കാലത്തും മനുഷ്യ നൻമയിലുള്ള പ്രതീക്ഷയും വിശ്വാസവും - ഇവയെല്ലാം