കഥയഴക് മനുഷ്യഹൃദയത്തിൻ്റെ അതിരുകളിലേക്കുള്ള ഒരു സഞ്ചാരമാണ്. പ്രണയം മതത്തെ തോൽപ്പിക്കുന്നിടത്ത്, നിശബ്ദത നിലവിളികളെ മറയ്ക്കുന്നിടത്ത് സത്യം മോചനം നൽകുന്നതിനെക്കുറിച്ചുള്ള വേദനയും നന്മയും നിറഞ്ഞ കഥകളാണിത്. ഗൗരിനാഥൻ്റെ എഴുത്ത് വാക്കുകളല്ല, മുറിവുകളാണ്. പ്രണയത്തിൻ്റെ, വിശ്വാസത്തിൻ്റെ ഉന്മാദത്തിൻ്റെ, ദാരിദ്ര്യത്തിൻ്റെ, ഭയത്തിൻ്റെ നിലനിൽപ്പിൻ്റെ അതിർത്തികളിൽ നിൽക്കുന്ന മനുഷ്യരെയാണ് ഗൗരിനാഥൻ ഈ കഥകളിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിൻ്റെ ഉന്മാദനാഡികളെ സ്പർശിക്കുന്ന പതിമൂന്ന് കഥകൾ. സ്നേഹവും വിശ്വാസവും മതവും മരണവും മൗനവുമെല്ലാം തമ്മിൽ പിണഞ്ഞുകിടക്കുന്ന മനുഷ്യഹൃദയത്തിൻ്റെ അതിരുകൾ ഇവിടെ തുറന്നുകിടക്കുന്നു.