Kathreenamma Guinness Bookilekku By Sippy Pallippuram Dc Books രസനിഷ്യന്ദികളായ കവിതകളിലൂടെയും കഥകളിലൂടെയും ബാലമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന സിപ്പി പള്ളിപ്പുറം മുതിർന്നവർക്ക് സമ്മാനിക്കുന്ന കാവ്യകൃതിയാണ് കത്രീനാമ്മ ഗിന്നസ് ബുക്കിലേക്ക്. ബന്ധങ്ങളും കടപ്പാടുകളും ഗതകാലസ്മരണയായി മാറുന്ന ഒരു കാലത്ത് പണവും സമൃദ്ധിയും മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുമ്പോൾ ബന്ധങ്ങൾ അകലുകയും മാതാപിതാക്കൾ ബാദ്ധ്യതയായി മാറുകയും ചെയ്യുന്നു. മനുഷ്യന്റെ മനുഷ്യത്വമില്ലായ്മയെ തീക്ഷ്ണപരിഹാസത്തോടെ നേരിടുന്ന സിപ്പി പള്ളിപ്പുറത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധത ഈ കവിതകളിൽ തെളിഞ്ഞു കാണാം.