പതിനഞ്ച് മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ട, 2001 ൽ എഴുതപ്പെട്ട സ്പാനിഷ് നോവൽ. സ്‌പാനിഷ് അഭ്യന്തരയുദ്ധത്തിനുശേഷമുള്ള കാലം. ബാർസിലോണയി ലെ പഴയ പുസ്‌തകങ്ങളുടെ ഒരു നിഗൂഢമായൊരു ശ്മശാനത്തിൽനിന്ന് അച്ഛനൊ പ്പം വന്ന പത്തുവയസ്സുള്ള ഡാനിയേൽ, ജൂലിയാൻ കറക്‌സിൻ്റെ ദി ഷാഡോ ഓഫ് ദി വിൻഡ് എന്ന പുസ്‌തകമെടുക്കുന്നു. ഇവിടെനിന്ന് ഒരാൾ ഒരു പുസ്‌തകമെടു ത്താൽ, അവർ ജീവിതകാലം മുഴുവൻ അത് സംരക്ഷിക്കണം. അജ്ഞാതനായ ആ എഴുത്തുകാരൻ്റെ മറ്റ് കൃതികളൊന്നും പിന്നീട് ഡാനിയേലിന് കിട്ടുന്നില്ല. ഡാനിയേൽ മുതിർന്നപ്പോൾ ഒരു രാത്രി ആ നോവലിലെ കഥാപാത്രത്തിനോട് സാമ്യ മുള്ള വിചിത്രമായ ഒരു രൂപം അദ്ദേഹത്തെ സമീപിക്കുന്നു. ഈ എഴുത്തുകാരൻ എല്ലാ കൃതികളുടെ അവസാനകോപ്പിയും തേടിപ്പിടിച്ച് കത്തിക്കാനായി നടക്കുന്ന യാൾ. ദി ഷാഡോ ഓഫ് ദി വിൻഡ് കഥയ്ക്കുള്ളിലെ കഥയാണ്. എഴുത്തുകാര ന്റെ ജീവിതം അന്വേഷിച്ചുപോകുന്ന ഡാനിയേൽ, മറവിയുടെ അഗാധതയിൽ ആണ്ടു കിടക്കുന്ന പ്രണയത്തിന്റെയും അഗമ്യഗമനത്തിൻ്റെയും നിഗൂഢമായ ലോകം കണ്ട ത്തുന്നു. ഒരു കുറ്റാന്വേഷണ നോവലിൻ്റെ വേഗവും ഉൽക്കണ്ഠയും എല്ലാം വായനക്കാർക്കു നൽകുന്നു എന്നതാണ് ഈ നോവലിൻ്റെ സവിശേഷത. വ്യത്യസ്‌ത കഥാപാത്രങ്ങ ളിലൂടെ ബാഴ്സിലോനയുടെ പഴയ ചരിത്രത്തിൻ്റെ നിഴലുകളും പുതിയ സമൂഹ ത്തിൻ്റെ രഹസ്യങ്ങളും ഗ്രന്ഥകാരൻ അനാവരണം ചെയ്യുന്നു. ഇവിടെ പുസ്‌തകം ജീവചൈതന്യമുള്ള ഒരു വസ്‌തുവായി മാറുന്നു. വായന ഒരനുഷ്‌ഠാനവും. വിസ്മ രിക്കപ്പെട്ട പുസ്‌തകങ്ങൾക്ക് ഒരു സെമിത്തേരി എന്ന ആശയമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. എം.ടി. വാസുദേവൻ നായർ