കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലത്തെ മലയാളകവിതയുടെ ഭാവുകത്വപരിണാമങ്ങളുടെ ചരിത്രത്തിലെ ചില സുപ്രധാന സന്ദര്‍ഭങ്ങള്‍ ഈ വിമര്‍ശനകൃതിയില്‍ അപഗ്രഥിക്കപ്പെടുന്നു. വാക്കിന്റെ ധാര്‍മ്മികമാനങ്ങളില്‍ പ്രതിഫലിക്കുന്ന അനുഭവലോകങ്ങള്‍ ഇവിടെ സൂക്ഷ്മവായനയ്ക്കു വിധേയമാകുന്നു. കാവ്യഭാഷയില്‍ അപരങ്ങളുമായി നടക്കുന്ന സംവാദങ്ങള്‍, വ്യത്യസ്ത സംവേദനക്രമങ്ങള്‍ ബഹിഷ്‌കൃതരുടെ ഭാഷണങ്ങളുള്‍ക്കൊണ്ട രീതികള്‍, മലയാളകവിതയില്‍ പ്രതിദ്ധ്വനിക്കുന്ന അന്യഭാഷാ കാവ്യവ്യവഹാരങ്ങള്‍-ഇവയുടെ ചര്‍ച്ചയിലൂടെ പാഠാന്തരബന്ധങ്ങള്‍ കവിതയുടെ ആത്മപ്രതിഫലനശേഷി എങ്ങനെ ഗഹനമാക്കുന്നുവെന്ന് ഈ പഠനങ്ങള്‍ അന്വേഷിക്കുന്നു. ഉപ്പിന്റെ വിശ്വബന്ധുത്വത്തില്‍ വാക്കിന്റെ രീതിശാസ്ത്രവും നീതിശാസ്ത്രവും ഇണക്കുന്ന വിമര്‍ശനവീക്ഷണമുണ്ട്. ഈ പഠനങ്ങളുടെ അടിത്തട്ടില്‍ ഊറിക്കൂടിയ സാമൂഹികതയുടെ ലവണാംശം വായനക്കാര്‍ രുചിക്കുമ്പോള്‍ നൈതികതയുടെ ലാവണ്യം അവര്‍ക്ക് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. മലയാളകവിതയുടെ ഭാവുകത്വപരിണാമങ്ങളുടെ സഞ്ചാരപഥം അടയാളപ്പെടുത്തുന്ന വിമര്‍ശനഗ്രന്ഥം