അതിർത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവൽസേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തിൽ തൊട്ട് മനസ്സിലാക്കുവാൻ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയിൽനിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയിൽ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നൽകുന്ന ഒരിളംകുളിർമ്മപോലെ ഈ കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചർച്ചകൾക്കും തിരിച്ചറിവുകൾക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികർമ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും.