ഇന്ത്യൻ കായികമേഖല എങ്ങനെയായിരുന്നു എന്നും എവിടെ എത്തിനിൽക്കുന്നു എന്നുമുള്ള അന്വേഷ ണമാണ് കായികഭാരത ചരിത്രത്തിലൂടെ എന്ന പുസ്‌തകം. ഇന്ത്യയുടെ കായികപാരമ്പര്യത്തെക്കുറിച്ച് സൂക്ഷ്‌മമായി അവലോകനം നടത്തി കായിക ചരിത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇന്ത്യയുടെ ചരിത്രത്തിലേക്കും വിവിധ ജനകീയമുന്നേറ്റങ്ങ ളിലേക്കും ലേഖകൻ സഞ്ചരിക്കുന്നു. ഹോക്കി, ഗുസ്‌തി, ബോക്‌സിങ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി കായികഭാരതം സാന്നിദ്ധ്യമറിയിച്ച മേഖലകളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെ ക്കുറിച്ചുമുള്ള ഒരു റഫറൻസ് പുസ്‌തകം