തികഞ്ഞ ചരിത്രബോധം, സമൂഹത്തിൻ്റെയും വ്യക്തിയുടേയും മനോവിശകലന സാരർത്ഥ്യം, നിറഞ്ഞ ഭാവനയിൽ നിന്നും ഉയിരെടുക്കുന്ന സൗന്ദര്യ സങ്കല്പ്‌പം, വിപരീത പരിതഃസ്ഥിതികളോട് മല്ലിടാനുള്ള കരുത്ത്, ജനങ്ങളോടും അവരുടെ വിമോചനത്തോടുമുള്ള അഗാധമായ പ്രതിബദ്ധത - ഇവയെല്ലാം ജോൺ അബ്രഹാമിൻ്റെ കയ്യൂർ തിരക്കായിൽ ദർശിക്കാം.