അതിപ്രാചീനകാലം മുതൽ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകൾ ഈ ചരിത്രഗ്രന്ഥത്തിൽ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളർച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങൾ വിരിഞ്ഞത് ഭാരതത്തിൽ, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങൾ, ദ്രാവിഡാചാരങ്ങളിൽ നിന്ന് ചാതുർവർണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാർ, പോർട്ടുഗീസുകാർ കേരളത്തിൽ, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിൽ, വിദ്യാഭ്യാസം പ്രാചീനകേരളത്തിൽ, കേരളവും ശ്രീലങ്കയും, മലബാർ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങൾ, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികൾ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.