Keralathile Ekasthreepathra Abhinayasasthreeyasangeetham By Dr.Leela Omcheri National Books പത്മശ്രീ ഡോ. ലീലാ ഓംചേരിയും ഡോ. ദീപ്‌തി ഓംചേരി ഭല്ലയും ചേർന്ന് എഴുതിയ ഈ ഗ്രന്ഥം നാടോടിഗാനവഴികളിൽ ഗവേഷണ ത്തിനായി ഔത്സുക്യത്തോടെ ഇടപെടുന്നവർക്കും സാമാന്യ പഠിതാക്കൾക്കും ഒരുപോലെ ഗുണം പകരുന്നതാണ്. കേരളീയ സംഗീതസമ്പ്രദായങ്ങളെ ഇത്രയധികം ആഴത്തിൽ പഠിക്കുകയും വിശകലനംചെയ്യുകയും ചെയ്‌തവർ ഒരുപക്ഷേ, ആധുനികസംഗീത ലോകത്തിലില്ല എന്നുതന്നെ പറയാം. കാരണം, വഴക്കങ്ങളെ പ്രത്യേകിച്ച്, നാടോടി - ഗ്രാമീണ - ക്ലാസിക്കൽ വഴികളിലുള്ള അവയുടെ സ്വത്വസംസ്‌കാരവും പാരമ്പര്യവും പരിണതികളും അവർ ആഴത്തിൽ പഠനവിഷയമാക്കി എന്നതാണ്. കൂടാതെ, നാടോടിഗാനവഴികളിൽ ഉരുവംകൊണ്ട കേരളത്തിൻ്റെ തനത് ലാസ്യപാരമ്പര്യവും അതുൾക്കൊണ്ട അഭിനയസമ്പ്രദായങ്ങളും സോപാനസംഗീതപദ്ധതിയുമായുണ്ടായ ദൃശ്യ- ശ്രാവ്യപ്പൊരുത്തവും വളരെ ആഴത്തിൽ ഇവിടെ പഠനവിഷയമാക്കിയിരിക്കുന്നു.