നാട്ടുവൈദ്യം, ഗൃഹചികിത്സ, വിഷചികിത്സ, ആദിവാസിവൈദ്യം, കേരളീയായുർവേദം എന്നീ മേഖലകളിൽ കേരളത്തിന്റെ തനതായ അറിവുകളെ ക്രോഡീകരിച്ച് പരിശോധിക്കുന്ന അപൂർവ്വ പഠനം. അന്യംനിന്നുപോകുന്ന നാട്ടറിവുകളെ തിരിച്ചുപിടിക്കാനും അവയെ ഇന്നത്തെ സമൂഹത്തിനു പ്രയോജനപ്രദമാക്കാനും അങ്ങനെ ഒരു പ്രതിസംസ്‌കൃതി സൃഷ്ടിക്കാനുമുള്ള പ്രതീക്ഷാപൂർവ്വമുള്ള ശ്രമമാണിത്.