സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ക്രമേണ ഇ.എം.എസ്സിന് അഡിക്റ്റാക്കുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റുകുട്ടികളിൽനിന്നും വ്യത്യസ്തനായി അവൻ വളർന്നു. അപ്പുക്കുട്ടനും അവനെകുറിച്ചെഴുതുന്ന കേശവനും ചുറ്റും സംഘർഷങ്ങൾ വളരുകയായിരുന്നു. ക്രമേണ അവർ എഴുത്തുകാരനും അയാളുടെ കഥാപാത്രവും ഒന്നായിത്തീരുന്നു.