കുട്ട്, രണ്ടു പേർക്കിടയിൽ വെറുതെ സംഭവിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. എന്നാൽ, ആർക്കും പറഞ്ഞുതരാനാവാത്ത കൊടിയ രഹസ്യമാണത്. 'സെൻ' എന്താണെന്നു പറയാൻ ശ്രമിച്ചാൽ അതു സെൻ അല്ലാതാകുന്നതുപോലെയാണ് ഈ രഹസ്യവും. എന്തല്ല കൂട്ട് എന്നേ പറയാനാവൂ. അതാണ് ഈ പുസ്‌തകം ചെയ്യുന്നത്. ബോബി ജോസ് കട്ടികാട് ഇന്നുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയേക്കുറിച്ചായിരുന്നു. അദ്ദേഹത്തിൻ്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടുനിൽക്കുന്നത് കുട്ടിൻ്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസും