ഒരു പക്ഷെ നാളെ ഏതൊരു പരിഷ്‌കൃത നാടുംപോലെ ഒരേ മുഖച്ഛായയിൽ ,ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കാം. അതിനു മുൻപ് എന്നെ നീ ഒന്ന് പകർത്തിവെക്ക് കൊച്ചെ എന്ന് എന്റെ നാട് പറയുന്നത് പോലെ തോന്നിയിട്ടുണ്ട്. എന്റെ നുണയുടെ ആലയിൽ ഊതി വിളയിച്ചെടുത്ത ഈ കഥകളിൽ എല്ലാം അതുകൊണ്ടു തന്നെ കോട്ടയത്തിന്റെയും കുടമാളൂരിന്റെയും ഗന്ധം നില്പുണ്ടാകും