ഞാനൊരു പന്ത്രണ്ടു വയസ്സുമുതല്‍ എഴുതുന്നുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാഗസിനിലാണ് ആദ്യകഥ വന്നത്. ‘തിരമാല’ എന്നായിരുന്നു പേര്. കടപ്പുറത്തെ ജീവിതവുമായി ബന്ധപ്പെട്ടൊരു കഥ. അതുകഴിഞ്ഞ് പത്തില്‍ പഠിക്കുമ്പോള്‍ മാസികകളില്‍ എഴുതുവാന്‍ തുടങ്ങി. പിന്നെ അദ്ധ്യാപകനായ ശേഷമാണ് കുറ്റാന്വേഷണ സാഹിത്യത്തിലേക്ക് മാറുന്നത്. -കോട്ടയം പുഷ്പനാഥ് അപസര്‍പ്പക സാഹിത്യത്തിലെ അതികായന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരന്റെ ചെറുകഥകളുടെ സമാഹാരം. ആനുകാലികങ്ങളില്‍ ചിതറിക്കിടന്നിരുന്ന കഥകള്‍ ആദ്യമായി പുസ്തകരൂപത്തില്‍.