മാനുഷികതാത്പര്യമുള്ള സംഭവത്തിലൂടെ പൊതുപ്രശ്‌നങ്ങളിലേക്ക് എത്തിച്ചേരുന്ന ശൈലി സെലുരാജിന്റെ പുസ്തകത്തില്‍ പലേടത്തും കാണാം. അതാണിതിന്റെ വിജയരഹസ്യം. കഥപോലെ കാര്യം പറഞ്ഞുപോകുമ്പോള്‍ ചരിത്രം ജനകീയമാകുന്നു; സാധാരണക്കാര്‍ അതില്‍ അഭിരമിക്കുന്നു. -ഡോ. എം.ജി.എസ്. നാരായണന്‍ കോഴിക്കോടിന്റെ പൈതൃകം, ഇന്നലെകളിലെ കോഴിക്കോട്, മിഠായിത്തെരുവ് എന്നീ ചരിത്രഗ്രന്ഥങ്ങള്‍ക്കുശേഷം കോഴിക്കോടിന്റെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കുമുള്ള ഒരപൂര്‍വ്വസഞ്ചാരമാകുന്ന പുസ്തകം. ഭരണരംഗം, കൃഷി, വ്യാപാരം, വ്യവസായം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, നിയമം, നീതിനിര്‍വ്വഹണം, ഗതാഗതം, സാമൂഹികജീവിതം തുടങ്ങി പലപല മേഖലകളിലെ കോഴിക്കോടിന്റെ ഭൂതകാല യാഥാര്‍ത്ഥ്യങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍, ലളിതസുന്ദരമായ ശൈലിയില്‍, നര്‍മ്മത്തിന്റെ തൊടുകുറിയോടെ അടുത്തറിയാം. ടി.ബി. സെലുരാജിന്റെ ഏറ്റവും പുതിയ ചരിത്രപുസ്തകം